KSDLIVENEWS

Real news for everyone

കോവിഡ് കേസുകളില്‍ വന്‍വര്‍ധന; പുണെയില്‍ ഒരാഴ്ചത്തേക്ക് 12 മണിക്കൂര്‍ കര്‍ഫ്യൂ

SHARE THIS ON

പുണെ(മഹാരാഷ്ട്ര): കോവിഡ് കേസുകൾ വലിയതോതിൽ വർധിക്കുന്ന പശ്ചാത്തലത്തിൽ 12 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ച് പുണെ മുനിസിപ്പൽ കോർപറേഷൻ(പി.എം.സി.). വൈകുന്നേരം ആറുമണി മുതൽ പുലർച്ചെ ആറുമണി വരെയാണ് കർഫ്യൂ. നാളെ മുതൽ ചുരുങ്ങിയത് ഒരാഴ്ചയ്ക്കത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അടുത്ത വെള്ളിയാഴ്ച അവലോകന യോഗം വിളിച്ചു ചേർക്കുമെന്നും അധികൃതർ അറിയിച്ചു.

ആരാധനാലയങ്ങൾ, ഹോട്ടലുകൾ, ബാറുകൾ, ഷോപ്പിങ് മാളുകൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവ ഏഴുദിവസത്തേക്ക് അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. പി.എം.സിയുടെ ബസ് സർവീസുകളും നിർത്തിവെക്കും. കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ഭക്ഷണം, മരുന്ന് എന്നിവയുടെ ഹോം ഡെലിവറികൾക്കും അവശ്യസേവനങ്ങൾക്കും മാത്രമേ അനുമതിയുള്ളൂ. ശവസംസ്കാരം, വിവാഹം എന്നിവ ഒഴികെ ഒരു പൊതുചടങ്ങുകളും അനുവദനീയമല്ല. സംസ്കാര ചടങ്ങുകളിൽ 20 പേർക്കും വിവാഹത്തിന് 50 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി.

കോവിഡിന്റെ രണ്ടാംതരംഗത്തിൽ വൻതോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നയിടമാണ് പുണെ. വ്യാഴാഴ്ച പുണെയിൽ 8,011 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പുണെയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5.5 ലക്ഷത്തോട് അടുത്തു. ബുധനാഴ്ചയും പുണെയിൽ കോവിഡ് പുതുതായി സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായിരം കടന്നിരുന്നു. സ്വകാര്യ ആശുപത്രികൾ എൺപതു ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്ക് നീക്കിവെക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളതായി പുണെ മേയർ മുരളീധർ മൊഹോൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!