KSDLIVENEWS

Real news for everyone

ചെറ്റക്കുടിലിൽ നിന്നും മറ്റുള്ളവരെ ആശ്രയമാക്കി ജീവിച്ച കുടുംബത്തിൽ നിന്നും ഒരു സിനിമാക്കാരൻ; കാസറഗോഡ് സ്വദേശിയായ അസ്’ലം പുല്ലേപടിയുടെ ജീവിത ജൈത്രയാത്ര

SHARE THIS ON

കാസറഗോഡ് ചാലക്കുന്നു മുഹമ്മദിന്റെ മകൻ അസ്‌ലം പുല്ലേപടി (M M A Salam) മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമകളായ പുഴു രോഷാക്ക് എന്നീ സിനിമയുടെ വിജയാഘോഷ വേളയിൽ മെമോന്റോ നേടിയപ്പോൾ ഉണ്ടായ അഭിമാന നിമിഷത്തെ ഓസ്കാർ തുല്യമാണെന്ന് ഫേസ്ബുക്കിൽക്കുറിച്ചിട്ടു ; പിതാവ് മരിക്കുന്നതിന് മുമ്പ് പറഞ്ഞ “നീ മമ്മൂട്ടിയെ നേരിട്ട് കണ്ടാൽ രക്ഷപ്പെടും” എന്ന ഉപ്പയുടെ വാക്കാണ് സത്യമായതെന്നു മനോരമ കണ്ണൂർ എഡിഷനിൽ നിന്നും ഇറങ്ങിയ തന്റെ കഥയിൽ പ്രൊഡക്ഷൻ മാനേജർ ആയ അസ്‌ലം പുല്ലേപടി പങ്കുവെച്ചു.

അസ്ലമിന്റെ ചിലവരികളിൽ വന്നത് ചുവടെ ചേർക്കുന്നു

https://m.facebook.com/story.php?story_fbid=pfbid01AdQekshVMpigrNNFBasNksDF2JAL987AAz1vYntFUzBdhUG5osENpCzgWhBwsdSl&id=100000931108477&mibextid=Nif5oz

07/01/1998 – 07/01/2023
25 വർഷങ്ങൾ 😊
1996 ൽ കാസറഗോഡ് നിന്നും സിനിമ മോഹവുമായി വന്ന ഞാൻപ് എവിടെയും തൊടാതെ പല വഴികളിലൂടെ പല വീഴ്ചകളിലൂടെ പല പരീക്ഷണങ്ങളിലൂടെ മദ്രാസ് തിരുവനന്തപുരം എല്ലാം കഴിഞ്ഞു എത്തിപ്പെട്ടത് എറണാകുളം. ഇന്ന് ഈ കാണുന്ന ഒരു പ്രൊഡക്ഷൻ മാനേജർ സ്ഥാനത്ത് എത്തി നിൽക്കുന്നു. ആദ്യം സർവ്വസ്തുതിയും സർവശക്തനായ റബ്ബിന് നൽകുന്നു. ഞാൻ ഒരു സിനിമാക്കാരനാവാൻ, അല്ല എന്നെ കൂടെ നിർത്തി സിനിമാക്കാരനാക്കിയ പ്രിയപ്പെട്ട Badusha Nm Nm ബാദുക്ക❤️ പ്രിയപ്പെട്ട Manju Badusha മഞ്ജുമ്മ❤️ Maha Subair Varnachitra എന്നും കടപ്പാട് മാത്രമല്ല, ഒരിക്കലും എനിക്ക് അന്യരല്ലാത്ത ഒരു സ്ഥാനത്തു ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും.
1996 ൽ കലാഭവനിൽ തുടങ്ങിയ ജൈത്രയാത്ര എത്തിനിൽക്കുന്നത് നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമാ ലൊക്കേഷനിലാണ്.
ഒരുപാട് എഴുതാനുണ്ട് എന്നാൽ എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു.
ഇനിയും എന്നെ വർക്കിന് വിളിക്കണം.🙏🏻 സിനിമ എന്റെ എല്ലാമാണ്.❤️ എനിക്ക് സിനിമ ഇല്ലാതെ ജീവിക്കാൻ ഇനി ഒരിക്കലും പറ്റില്ല.🥰 ഞാൻ സിനിമ ആഗ്രഹിച്ച 25 വർഷങ്ങൾ അത്രയേ എനിക്ക് ഇപ്പോൾ ആയിട്ടുള്ളൂ. ഇന്നും ഞാൻ തുടക്കക്കാരനാണ്. ഒരിക്കലും എനിക്ക് ആരോടും ദേഷ്യമോ മറ്റു ഏതെങ്കിലും തരത്തിലുള്ള വിദ്വഷമോയില്ല. പ്രിയപ്പെട്ട നിത്യവിസ്മയം മമ്മൂക്ക പറഞ്ഞ പോലെ “എനിക്ക് ആർത്തിയാണ് സിനിമയോട്”
ഇനിയും ഒരുപാട് സിനിമയ്ക്കായ് കാത്തിരിക്കുന്നു.
ഇത്രയൊക്കെയാണ് അസ്‌ലം പുല്ലേപടിയുടെ സിനിമാ ജീവിതത്തിലെ 25 ആം വാർഷികത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.

പുഴു സിനിമാ ലൊക്കേഷനിൽ മമ്മൂക്കയിൽ നിന്നും ഗിഫ്റ്റ് സ്വീകരിക്കുന്നു

അസ്ലമിന്റെ ഉമ്മയും ഉപ്പയും (ഫേസ്ബുക്കിൽ പങ്ക് വെച്ച ചിത്രം)

അസ്ലമിനെ സിനിമയിലേക്ക് എത്തിച്ച പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എൻ എം ഉം ഭാര്യയും ഫെയ്സ്ബുക്കിൽ പങ്ക് വെച്ച ചിത്രം

കാതൽ ദി കോർ എന്ന സിനിമയിൽ സൂര്യയുടെയും ജ്യോതികയുടെയും കൂടെ

പുഴുവിന്റെ വിജയാഘോഷ വേളയിൽ മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്നും മെമെന്റോ സ്വീകരിക്കുന്നു

മലയാള മനോരമ കണ്ണൂർ എഡിഷനിൽ വന്ന വാർത്തയും ചിത്രവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!