അര്‍ജന്റീനയില്‍ ഭൂചലനം, സുനാമി മുന്നറിയിപ്പ്; തീരപ്രദേശത്തുള്ളവരോട് ഒഴിയാൻ നിര്‍ദേശം

ബ്രൂണസ് ഐറിസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയില്‍ വൻ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി.
ചിലിയുടെയും അർജന്റീനയുടെയും തെക്കൻ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം.
ചിലിയുടെ തെക്കേ അറ്റത്തുള്ള മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ള ആളുകള്‍ക്കെല്ലാം ജാഗ്രതാനിർദേശം നല്‍കി. മഗലനസ് പ്രദേശത്തെ തീരമേഖലകളില്‍ കഴിയുന്നവരോട് സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിയാൻ നിർദേശിച്ചിട്ടുണ്ട്.
സമുദ്രത്തിനടിയിലാണ് സുനാമിയുടെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. രണ്ട് തുടർ ചലനങ്ങള്‍ക്കൂടിയുണ്ടായതായും റിപ്പോർട്ടുണ്ട്.

