നാലു കൊല്ലത്തിനുശേഷം നാട്ടിലേക്ക് യാത്ര; മെല്‍ബണില്‍ നിന്ന് വിമാനം പറന്നുയരും മുന്‍പേ പഞ്ചാബീ യുവതി മൻപ്രീത് കൗർ കുഴഞ്ഞ് വീണ് ദാരുണമായി മരണപ്പെട്ടു
മെല്‍ബണ്‍: നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനം കയറിയ ഇന്ത്യന്‍ വംശജ വിമാനം പറന്നുയരും മുന്‍പേ കുഴഞ്ഞുവീണു മരിച്ചു. മന്‍പ്രീത് കൗര്‍ എന്ന ഇരുപത്തിനാലുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ജൂണ്‍ ഇരുപതാം തീയതി മെല്‍ബണില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ക്വാന്റാസ് വിമാനത്തിലായിരുന്നു മന്‍പ്രീത് യാത്ര നിശ്ചയിച്ചിരുന്നത്. വിമാനത്താവളത്തില്‍ എത്തുന്നതിന് കുറച്ചുസമയം മുന്‍പ് മന്‍പ്രീതിന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. എങ്കിലും അത് കാര്യമാക്കാതെ മന്‍പ്രീത് യാത്രയ്ക്ക് ഇറങ്ങിയെന്ന് സുഹൃത്ത് പറഞ്ഞു. ഡല്‍ഹിയില്‍ എത്തിയ ശേഷം അവിടെനിന്ന് സ്വദേശമായ പഞ്ചാബിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.
വിമാനത്തില്‍ കയറി സീറ്റില്‍ ഇരുന്ന് സീറ്റ് ബെല്‍റ്റ് മുറുക്കവേ മന്‍പ്രീത് തറയിലേക്ക് വീഴുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. കാബിന് ക്രൂവും വൈദ്യസംഘവും ഓടിയെത്തിയെങ്കിലും അവര്‍ക്കും മന്‍പ്രീതിനെ രക്ഷിക്കാനായില്ല.
2020 മാര്‍ച്ചിലാണ് ഷെഫ് ആകാനുള്ള പഠനത്തിന് മന്‍പ്രീത് ഓസ്ട്രേലിയയില്‍ എത്തുന്നത്. നാലുകൊല്ലത്തിനിടെ നാട്ടിലേക്ക് പോയിരുന്നില്ല. ഒടുവില്‍ യാത്ര പുറപ്പെട്ടപ്പോള്‍ അത് മരണത്തിലേക്കുള്ള യാത്രയായി മാറുകയും ചെയ്തു. മന്‍പ്രീത് ക്ഷയരോഗബാധിതയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.