KSDLIVENEWS

Real news for everyone

മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്കുശേഷവും ഒന്നിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം: പിഡിപി

SHARE THIS ON

ഉപ്പള : മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ഉച്ചക്ക് ശേഷവും  രണ്ട് ഡോക്ടർമാരുടെ സേവനം  രോഗികളെ പരിശോധിക്കാൻ അത്യാവശ്യമാണ്  നിലവിൽ ഒരു ഡോക്ടർ മാത്രമാണ് ഉച്ചയ്ക്ക് ശേഷമുള്ളത് മഴക്കാലവും  പകർച്ചവ്യാധിയും ഉൾപ്പെടെ ജനങ്ങൾ ഭീതിയിൽ കഴിയുന്ന ഈ സമയങ്ങളിൽ ഒരുപാട് രോഗികൾ കൈകുഞ്ഞുങ്ങളുമായി ആശുപത്രിക്ക് അകത്തും പുറത്തും ഡോക്ടറെ കാണാൻ വേണ്ടി  കാത്തുനിൽക്കുന്നത് രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു  ഇത് സംബന്ധിച്ച് നിയമസഭയിൽ സംബന്ധിക്കാൻ വേണ്ടി തിരുവനന്തപുരത്തുള്ള മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫുമായി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ സംസാരിച്ചു ഈ  കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്   വിഷയം ഗൗരവമുള്ളതാണെന്നും  ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങളൊക്കെ ചെയ്യാമെന്നും  എംഎൽഎ ഉറപ്പ് നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!