എസ് എസ് എഫ് തർതീൽ ഹോളി ഖുർആൻ പ്രീമിയോ ജില്ലാ മത്സരം ജൂലൈ 12 ന് മുക്കൂടിൽ

മുക്കൂട്: വിശുദ്ധ ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഘടകങ്ങളിൽ നടന്നു വരുന്ന തർതീൽ ഹോളി ഖുർആൻ പ്രീമിയോ ജില്ലാ മത്സരം ജൂലൈ 12 ന് മുക്കൂട് ഇമാം ഗസ്സാലി അക്കാദമിയിൽ നടക്കും.ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിൽ ഖിറാഅത്ത്, ഹിഫ്ള്, പ്രഭാഷണം എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക.
പരിപാടിയുടെ വിജയത്തിന് ശഫീഖ് കുന്നോത്ത് ചെയർമാനും അഷ്റഫ് കെ കെ കൺവീനറും ശഫീഖ് ഹാഷിമി കോർഡിനേറ്ററും സിദ്ദീഖ് കുന്നോത്ത് ഫിനാൻസ് കൺവീനറും ആയി സ്വാഗത സംഘം നിലവിൽ വന്നു.
ഇമാം ഗസ്സാലിയിൽ നടന്ന യോഗത്തിൽ ജില്ലാ ഫിനാൻസ് സെക്രട്ടറി റഈസ് മുഈനി അധ്യക്ഷത വഹിച്ചു.സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് നംഷാദ് വിഷയാവതരണം നടത്തി.
അബു സാലി പെർമുദെ സ്വാഗതവും ഹാഫിള് അബ്ദുള്ള എരോൽ നന്ദിയും പറഞ്ഞു.

ഷഫീഖ് കുന്നോത്ത്

അഷ്റഫ് കെ.കെ

സിദ്ധീഖ് കുന്നോത്ത്

