കോവിഡ് നിയന്ത്രണം.
കാസർഗോഡ് ജില്ലയിലെ വ്യാപാരികളുടെ പ്രശ്നം പരിഹരിക്കാൻ മന്ത്രി ഇ ചന്ദ്രശേഖരൻ നാളെ വീഡിയോ കോൺഫറൻസ് ന്നടത്തും
കാസർകോട് : കോവിഡ് കാലത്ത് ജില്ലയിൽ നടപ്പാക്കിയ വിവിധ നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ നടത്തുന്ന വീഡിയോ കോൺഫൻസ് നാളെ . രാവിലെ 10 മുതൽ പതിനൊന്നര മണി വരെയാണ് കോൺഫറൻസ് . അന്തർസംസ്ഥാന ചരക്കുനീക്കം , മംഗലാപുരത്തു നിന്നു . കാസർകോട്ടേക്കും തിരിച്ചും യാത്ര ചെയ്യുന്ന വ്യാപാരികളുടെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യുമെന്നു ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു . കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ തുടർന്ന് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് നാളെ ഉച്ചയ്ക്ക് രണ്ടര മണി മുതൽ 4 മണി വരെ ജില്ല , ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുമായും ചർച്ചയുണ്ടാകും .