കപ്പലിൽ നിന്ന് കാണാതായ ജീവനക്കാരനെ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ
ചീമേനി ∙ കപ്പലിൽ നിന്നു കാണാതായ യുവ നാവികനെ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. നാവികന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ കപ്പൽ ജീവനക്കാരോടൊപ്പം കയ്യൂരിലെ വീട്ടിൽ എത്തിയതായിരുന്നു എംപി. കഴിഞ്ഞ 28ന് ഇന്ത്യൻ വ്യാപാര കപ്പലായ ജഗ്അജയിൽ നിന്നാണ് കയ്യൂരിലെ സി.വി.കുമാരന്റെ മകൻ വിഷ്ണുവിനെ കാണാതായത്. കപ്പൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനാ നേതാക്കളും വിഷ്ണുവിനെ കണ്ടെത്താൻ സഹായം ഉറപ്പുനൽകി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകിയും വിഷ്ണുവിന്റെ വീട്ടിലെത്തി.