KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 703 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 690 പേർക്കും. 679 പേർക്ക് രോഗമുക്തി

SHARE THIS ON


02 ആഗസ്റ്റ് 2021

കാസര്‍കോട് ജില്ലയില്‍ 703 പേര്‍ക്ക് കൂടി കോവിഡ്, 668 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 703 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 668 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6910 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 350 ആയി ഉയര്‍ന്നു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27090 പേര്‍

വീടുകളില്‍ 25884 പേരും സ്ഥാപനങ്ങളില്‍ 1206 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27090 പേരാണ്. പുതിയതായി 1650 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 8544 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 4552, ആന്റിജന്‍ 3972, ട്രൂനാറ്റ് 20). 1800 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2438 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 709 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും 695 കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പേരെ ഡിസ്ചാര്‍ജ് ചെയ്തു.

108764 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 100987 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 11.8

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!