യുഎഇയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെച്ചാല്‍ രണ്ടു കോടി രൂപവരെ പിഴ നല്‍കേണ്ടിവരും

അബുദാബി: കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈവശം വെയ്ക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി യുഎഇ. രണ്ടു കോടി രൂപവരെയാണ് പിഴ ഈടാക്കുക. 6 മാസം ജയിൽ ശിക്ഷയും ഉണ്ടാകും.
കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ, അവരെ മോശമായി കാണിക്കുന്ന കലാരൂപങ്ങൾ, ഏതെങ്കിലും തരത്തിൽ കുട്ടികളുടെ നഗ്നരൂപങ്ങൾ വരുന്നത് ഇവയെല്ലാം ക്രിമിനൽ കുറ്റമാണ്.
അവ ഏത് സാങ്കേതിക വിദ്യയിലുള്ളതാണെങ്കിലും കടുത്ത നിയമലംഘനമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു

