കാസർകോട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗ്; പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരുക്ക്

കാസർകോട് ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗ് പരാതി. പ്ലസ് വൺ വിദ്യാർഥി പെർമുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീൽ ഷെഹ്സാദിനെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചെന്നാണ് പരാതി. സ്കൂളിൽ ഷൂ ഇട്ട് വന്നതിനായിരുന്നു മർദനം. പരുക്കേറ്റ വിദ്യാർഥിയെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും അടി കിട്ടിയിട്ടുണ്ടെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്

