17 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി ;
രണ്ട് കാറുകളിലായി കടത്തുന്നതിനിടെ ഉപ്പളയിൽ വെച്ച് ഹൈവേ പട്രോളിംഗ് ടീമാണ് പിടികൂടിയത്
ഉപ്പള : നോട്ടുനിരോധനത്തിന്റെ ഭാഗമായി നിരോധിച്ച 1000 രൂപയുടെ 17 ലക്ഷം വരുന്ന നിരോധിത നോട്ടുകൾ പിടികൂടി . ദേശീയപാതയിലൂടെ 2 കാറുകളിലായി കടത്തുകയായിരുന്ന നോട്ടുകെട്ടുകൾ ഉപ്പളയിൽ വെച്ചാണ് പിടികൂടിയത് . ഹൈവേ പട്രോളിങ് ടീമാണ് ഇവ പിടിച്ചെടുത്തത് . കുമ്പള എസ്ഐ , കെ.പി.വി.രാജീവന്റെ നേതൃത്വത്തിലായിരുന്നു നിരോധിത കറൻസി വേട്ട . 2 കാറുകളും കാറിലുണ്ടായിരുന്ന 2 പേരും പോലീസ് കസ്റ്റഡിയിലാണ് . സിപിഒമാരായ ഹരീഷ് , സുനേഷ് , സജീഷ് എന്നിവരും പോലീസ് ടീമിലുണ്ടായിരുന്നു . നിരോധിത നോട്ടുകൾ കടത്തുന്നത് എന്തിനുവേണ്ടിയാണെന്നും ആർക്കു വേണ്ടിയാണെന്നതുമുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഇവരെ ചോദ്യം ചെയ്താലേ ലഭിക്കുകയുള്ളൂവെന്നു പോലീസ് പറഞ്ഞു .