KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 547 പേർക്കും. 331 പേർക്ക് രോഗമുക്തി

SHARE THIS ON

*ഐ.പി.ആര്‍.ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്*
*വാര്‍ത്താക്കുറിപ്പ്*
02 സെപ്റ്റംബർ 2021

*കാസര്‍കോട് ജില്ലയില്‍ 555 പേര്‍ക്ക് കൂടി കോവിഡ്, 355 പേര്‍ക്ക് രോഗമുക്തി*

കാസര്‍കോട് ജില്ലയില്‍ 555 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 355 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5457 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം:460.

*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19007 പേര്‍*

വീടുകളില്‍ 18167 പേരും സ്ഥാപനങ്ങളില്‍ 840 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19007 പേരാണ്. പുതിയതായി 767 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 7837 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 5833, ആന്റിജന്‍ 1984, ട്രൂനാറ്റ് 20). 1870 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1066 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 609 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 355 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

125346 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 118869 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

_ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍-804197
കോവീഷീല്‍ഡ്-731006
കോവാക്‌സീന്‍-73191_

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!