KSDLIVENEWS

Real news for everyone

പച്ചക്കറിക്കടയില്‍ നിന്ന് പാമ്പ് കടിയേറ്റ് പ്ലസ്ടു വിദ്യാർത്ഥി മരിച്ചു

SHARE THIS ON

നിലമ്പുർ: എടക്കരയിലെ പച്ചക്കറികടയില്‍ നിന്ന് പാമ്ബ് കടിയേറ്റ് വിദ‍്യാർഥി മരിച്ചു. വഴിക്കടവ് ആനപ്പാറയിലെ പുത്തൻവീട്ടില്‍ നൗഷാദിന്‍റെ മകൻ എടക്കര ഗവ.

ഹയർസെക്കൻഡറി സ്കൂള്‍ പ്ലസ് ടു വിദ‍്യാർഥി സിനാൻ (17) ആണ് മരിച്ചത്. സ്കൂളിലെ എൻ.എസ്.എസ് വളന്റിയറാണ്.

സ്കൂള്‍ അവധിയുള്ള ദിവസങ്ങളിലും സ്കൂള്‍ വിട്ട ശേഷവും എടക്കരയിലെ പച്ചക്കറി കടയില്‍ ജോലിക്ക് നില്‍ക്കാറുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാലിനും 4.30നും ഇടയിലാണ് കടയില്‍നിന്നും പാമ്ബിന്‍റെ കടിയേറ്റതായി സംശയിക്കുന്നത്. പാമ്ബിനെ കണ്ടെത്താനായിട്ടില്ല.

തളർച്ച അനുഭവപ്പെട്ട കുട്ടിയെ എടക്കരയിലെ സ്വകാര‍്യാശുപത്രിയിലും പിന്നീട് വിഷ ചികിത്സാലയത്തിലും കാണിച്ചു. ശേഷം നിലമ്ബൂർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പാമ്ബ് കടിയേറ്റാണ് കുട്ടി മരിച്ചതെന്ന് ജില്ല ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം നിലമ്ബൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ചൊവ്വാഴ്ച ആനപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.

മാതാവ്: സജ്ന. സഹോദരൻ: സിഫാൻ (ഏഴാം ക്ലാസ് വിദ‍്യാർഥി, മാമാങ്കര എ.യു.പി സ്കൂള്‍).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!