KSDLIVENEWS

Real news for everyone

ഓണ്‍ലൈന്‍ ട്രേഡിംഗ്: ചെമ്മനാട്, ചളിയങ്കോട് സ്വദേശിയുടെ 56,10,000രൂപ തട്ടിയെടുത്തു; സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി

SHARE THIS ON

കാസർകോട്: വിവിധ കമ്പനികളുടെ ഷെയറുകൾ വാങ്ങി ട്രേഡിംഗ് നടത്താനാണെന്നു കാണിച്ച് 56,10,000രൂപ തട്ടിയെടുത്തതായി പരാതി. ചെമ്മനാട്, ചളിയങ്കോട്, വാലിവ്യൂവിലെ അബ്ദുൽഖാദർ കടവത്ത് നൽകിയ പരാതിയിൽ കാസർകോട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്ലേസ്റ്റോറിൽ നിന്നു ഐ ഐ എഫ് എൽ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിച്ച് 2025 ജൂലായ് രണ്ടുമുതൽ 2025 ആഗസ്റ്റ് അഞ്ചുവരെയുള്ള ദിവസങ്ങളിൽ വിവിധ അക്കൗണ്ടിലേയ്ക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!