KSDLIVENEWS

Real news for everyone

വിട്ടുവീഴ്ചക്കില്ല ; ഹർഭജനും റെയ്നയുമായി എല്ലാ കരാറും സിഎസ്കെ റദ്ദാക്കി

SHARE THIS ON

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സിഎസ്‌കെ ഇത്തവണ മോശം പ്രകടനം പുറത്തെടുക്കുമ്ബോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആവിശ്യപ്പെടുന്നത് സുരേഷ് റെയ്‌നയുടെയും ഹര്‍ഭജന്‍ സിങ്ങിന്റെയും തിരിച്ചുവരവാണ്. മൂന്നാം നമ്ബറില്‍ റെയ്‌നയുടെ ബാറ്റിങ്ങും സ്പിന്‍ നിരയില്‍ പരിചയസമ്ബന്നനായ ഹര്‍ഭജന്റെയും അഭാവം സിഎസ്‌കെ നിരയില്‍ നിഴലിച്ച്‌ നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ സീസണില്‍ നിന്ന് വിട്ടുനിന്ന ഇരുവരെയും തിരികെ എത്തിക്കില്ലെന്ന നിലപാടിലാണ് സിഎസ്‌കെ മാനേജ്‌മെന്റുള്ളത്.

ഇപ്പോഴിതാ ഇരുവരുമായുള്ള എല്ലാ കരാറുകളും സിഎസ്‌കെ റദ്ദാക്കിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇന്‍സൈഡ് സ്‌പോര്‍ട്‌സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. സിഎസ്‌കെ സിഇഒ കെ വിശ്വസാഥന്‍ കോണ്‍ഡ്രാക്‌ട് റദ്ദാക്കുന്നുവെന്ന് നേരിട്ട് വ്യക്തമാക്കിയിലെങ്കിലും കളിക്കാത്ത താരങ്ങള്‍ക്ക് ഒരു പ്രതിഫലവും നല്‍കില്ലെന്ന തരത്തില്‍ അദ്ദേഹം സൂചന നല്‍കി. ഇത് ഇരുവരുടേയും കരാര്‍ റദ്ദാക്കിയെന്ന സൂചനയാണ് നല്‍കുന്നത്.

ഇത്തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി സിഎസ്‌കെ നില്‍ക്കുമ്ബോഴും ഇരുവരേയും തിരികെ എത്തിക്കില്ലെന്ന കര്‍ക്കശ നിലപാടില്‍ത്തന്നെയാണ് സിഎസ്‌കെ മാനേജ്‌മെന്റുള്ളത്. കഴിഞ്ഞ ദിവസം സിഎസ്‌കെയുടെ മോശം പ്രകടനത്തിന് പിന്നാലെ റെയ്‌നയെ തിരികെ എത്തിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരാധകര്‍ ക്ഷമിക്കണമെന്നും ഇരുവരും തിരികെ വരില്ലെന്നുമാണ് സിഎസ്‌കെ സിഇഒ വ്യക്തമാക്കിയത്. ഇത് ഇരുവരും ഇനി സിഎസ്‌കെയിലേക്ക് തിരിച്ചെത്തില്ലെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം റെയ്‌നയുടെ പേര് സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് മുമ്ബ് തന്നെ റെയ്‌ന സിഎസ്‌കെയെ ട്വിറ്ററില്‍ അണ്‍ഫോളോയും ചെയ്തിരുന്നു. ഹോട്ടലില്‍ റൂം നല്‍കിയത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് റെയ്‌ന യുഎഇയിലെത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെ അക്രമവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതും നാട്ടിലേക്ക് മടങ്ങാന്‍ കാരണമായി. എന്നാല്‍ പ്രധാന കാരണം ടീമുമായുള്ള ഉടക്ക് തന്നെയാണെന്നാണ് നിലവിലെ സാഹചര്യത്തില്‍ നിന്ന് മനസിലാകുന്നത്. ധോണിയും റെയ്‌നയും തമ്മില്‍ ഉടക്കാണെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് വ്യക്തമാക്കി റെയ്‌ന തന്റെ ട്വിറ്ററില്‍ ധോണിയോടൊപ്പമുള്ള ചിത്രം പങ്കുവെചിരുന്നു.

അതേ സമയം വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ഹര്‍ഭജന്‍ ഇത്തവണത്തെ സീസണില്‍ നിന്ന് പിന്മാറിയത്. നിലവില്‍ കുടുംബത്തോടൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത്തവണ വലിയ സ്പിന്‍ നിര തന്നെ സിഎസ്‌കെയ്ക്ക് ഒപ്പമുണ്ടെങ്കിലും ഫോമും പരിക്കും ടീമിനെ വേട്ടയാടുകയാണ്. മുംബൈക്കെതിരേ വിജയിച്ച്‌ തുടങ്ങിയ സിഎസ്‌കെ രാജസ്ഥാനോടും ഡല്‍ഹിയോടും പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!