10 ദിവസം നീണ്ടുനിൽക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഉജ്ജ്വല തുടക്കം.

റിയാദ്: 10 ദിവസം നീണ്ടുനിൽക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഉജ്ജ്വല തുടക്കം. സൗദി തലസ്ഥാന നഗരത്തിലെ എയർപോർട്ട് റോഡിനു സമീപമുള്ള റിയാദ് ഫ്രൻറ് എക്സിബിഷൻ കേന്ദ്രത്തിലൊരുക്കിയ പുസ്തകമേള വ്യാഴാഴ്ച രാത്രി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പുസ്തകത്തിൽ ഒപ്പ് രേഖപ്പെടുത്തി നടത്തിയ ഒൗദ്യോഗിക ഉദ്ഘാടനത്തിനുശേഷം മന്ത്രി മേളയിലെ വിവിധ പവിലിയനുകൾ സന്ദർശിച്ചു.Also Read – ഗൾഫ് മാധ്യമം ഇന്ത്യ @ 75 ഫ്രീഡം ക്വിസ്: സെമി ഫൈനൽ മത്സരം പൂർത്തിയായി
ഇൗ വർഷത്തെ അതിഥിരാജ്യമായ ഇറാഖ് സാംസ്കാരിക മന്ത്രി ഡോ. ഹസൻ നാസിം, സൗദിയിലെ ഇറാഖ് അംബാസഡർ ഡോ. അബ്ദുൽ സത്താർ ഹാദി എന്നിവർക്കു പുറമെ അമീർ തുർക്കി അൽഫൈസൽ, അമീറും കവിയുമായ അബ്ദുറഹ്മാൻ ബിൻ മുസാഇദ് ബിൻ അബ്ദുൽ അസീസ്, പൊതുവിനോദ അതോറിറ്റി ഡയറക്ട് ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ, കിങ് അബ്ദുൽ അസീസ് റിസർച് ആൻഡ് ആർകൈവ്സ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഇൻചാർജ് ഡോ. ഫഹദ് സമാരി, ഇൗജിപ്ത് സാംസ്കാരിക മന്ത്രി ഇൗനാസ് അബ്ദു ദാഇം, സാഹിത്യ-പ്രസിദ്ധീകരണ- വിവർത്തന അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അലവാൻ, അംബാസഡർമാർ, മന്ത്രിമാർ, രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പെങ്കടുത്തു.Also Read – റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഉജ്ജ്വല തുടക്കം
സൗദി ചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി കണക്കാക്കപ്പെടുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത്തവണ 30 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം പ്രസിദ്ധീകരണാലയങ്ങളാണ് പെങ്കടുക്കുന്നത്. കേരളത്തിൽ നിന്നുള്ള ഡി.സി ബുക്സും മേളയിലുണ്ട്.
10 വരെ വിവിധ സാംസ്കാരിക പരിപാടികളും ശിൽപശാലകളും അരങ്ങേറും. നാല്, അഞ്ച് തീയതികളിലായി 12 സെഷനുകളിൽ നടക്കുന്ന പ്രസാധക സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള 42 പ്രഭാഷകർ പെങ്കടുക്കും. അമീർ തുർക്കി അൽഫൈസൽ, ജോർഡൻ ബെൽഫോർട്ട്, ക്രിസ് ഗാർഡർ തുടങ്ങിയ പ്രമുഖ ചിന്തകരും രചയിതാക്കളും പെങ്കടുക്കുന്നവരിലുൾപ്പെടും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ സന്ദർശകരെ പ്രവേശിപ്പിക്കും. ആരോഗ്യസുരക്ഷ നടപടികളുടെ ഭാഗമായി മേളയിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗജന്യ ടിക്കറ്റ് ലഭിക്കാൻ https://tickets.riyadhbookfair.org.sa എന്ന ലിങ്കിൽ പ്രവേശിക്കണം.

