പി റ്റി എച്ച് പാലിയേറ്റീവ് കെയർ
കോ – ഓർഡിനേറ്റർസ് മീറ്റ് സംഘടിപ്പിക്കും

കാസർകോട് : ജില്ലയിലെ പാലിയേറ്റീവ് കെയർ മേഖലയിൽ പുതിയ ലക്ഷ്യങ്ങളുമായി സജീവമായ പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ
കാസർകോട് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ടി എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ ചേർന്ന പഞ്ചായത്ത് – മുൻസിപ്പൽ കോ- ഓർഡിനേറ്റർമാരുടെ യോഗത്തിൽ തീരുമാനിച്ചു
വാർഡ് പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ഓരോ പഞ്ചായത്ത് – മുൻസിപ്പൽ തലങ്ങളിൽ കോ – ഓർഡിനേറ്റർസ് മീറ്റ് സംഘടിപ്പിക്കും .
പി റ്റി എച്ചിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ മീറ്റിലൂടെ പരിചയപ്പെടുത്തും .
സേവന സന്നദ്ധരായ വളണ്ടിയർമാർമാരെ കണ്ടെത്തി അവർക്ക് പി റ്റി എച്ചിന്റെ കീഴിൽ പരിശീലനം നൽകും .
യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി റ്റി എച്ച് കോ – ഓർഡിനേറ്റർ പി എം മുനീർ ഹാജി ഉൽഘാടനം ചെയ്തു , ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ , കാസർകോട് മണ്ഡലം കോ – ഓർഡിനേറ്റർ മൊയ്തീൻ കൊല്ലമ്പാടി , കബീർ ചെർക്കളം , എ പി ശംസുദ്ധീൻ , ലത്തീഫ് കുമ്പഡാജെ തുടങ്ങിയവർ സംബന്ധിച്ചു

