KSDLIVENEWS

Real news for everyone

മസ്കറ്റില്‍ നിന്നും അബുദാബിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു

SHARE THIS ON

മസ്കറ്റ്: മസ്കറ്റില്‍ നിന്നും അബുദാബിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. മസ്കറ്റില്‍ നിന്നും അല്‍ ഐന്‍ വഴിയാണ് ഒമാൻ നാഷണല്‍ ട്രാൻസ്‌പോര്‍ട്ട് കമ്ബനിയുടെ മുവാസലാത് ബസ് അബുദാബിയില്‍ എത്തുക. രാവിലെ ആറരക്ക് മുവാസലാത്തിന്റെ മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നരക്ക് അബുദാബിയില്‍ എത്തിച്ചേരും. പതിനൊന്ന് ഒമാനി റിയാലാണ് മസ്കറ്റില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രാ നിരക്ക്. ഓരോ യാത്രക്കാര്‍ക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. മസ്കറ്റില്‍ നിന്നും അബുദാബിയില്‍ പോയി മടങ്ങി വരുന്നതിന് ഇരുപത്തിരണ്ട് ഒമാനി റിയാല്‍ നല്‍കണം. അബൂദബിയില്‍ നിന്ന് രാവിലെ പത്തരക്ക് പുറപ്പെടുന്ന ബസ് രാത്രി എട്ടരയോട് കൂടി മസ്കറ്റില്‍ എത്തിച്ചേരും. പ്രവാസികളുടെ ശ്രദ്ധക്ക്, തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്; പിഴ ഈടാക്കുന്നത് ആര്‍ക്കെല്ലാം? എങ്ങനെ? വിശദമായി അറിയാം അല്‍-അസൈബ ബസ് സ്റ്റേഷൻ, മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ബുര്‍ജ് അല്‍-സഹ്‌വ ബസ് സ്റ്റേഷൻ, അല്‍-ഖൗദ് പാലം, അല്‍-മഅബില ബസ് സ്റ്റേഷൻ, അല്‍-നസീം പാര്‍ക്ക് , അല്‍-റുമൈസ്, ബര്‍ക പാലം, വാദി അല്‍-ജിസ്സി, അല്‍-ബുറൈമി, അല്‍-ഐൻ സെൻട്രല്‍ സ്റ്റേഷൻ, എന്നീ പ്രധാന ബസ്സ് സ്റ്റോപ്പുകള്‍ കടന്നാണ് അബൂദബിയില്‍ എത്തുക. www.mwasalat.omല്‍ നേരിട്ട് ഓണ്‍ലൈൻ വഴി യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും. നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച്‌ എയര്‍ലൈന്‍; ആഴ്ചയില്‍ നാല് ദിവസം സര്‍വീസ് ഖത്തറില്‍ ഒക്ടോബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു ദോഹ: ഖത്തറില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്ബോള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 ഖത്തര്‍ റിയാലാണ് വില. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 ഖത്തര്‍ റിയാലാണ് വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് ഒക്ടോബര്‍ മാസത്തിലെ വില. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം പ്രീമിയം പെട്രോള്‍ നിരക്ക് 2.05 റിയാലിനും 1.90 റിയാലിനും ഇടയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!