ഖത്തർ കെഎംസിസി സ്നേഹ സുരക്ഷ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ 2ലക്ഷം രൂപ വിതരണം ചെയ്തു

ദോഹ : ഖത്തർ കെ എം സി സി യുടെ സ്നേഹ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മൊഗ്രാൽ പുത്തൂർ പഞ്ചായതിൽ 2 ലക്ഷം രൂപ വിതരണം ചെയ്തു . മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ 11ആം വാർഡ് എരിയാൽ ബല്ലിറിലെ അബ്ദുല്ലക്കും , 7ആം വാർഡിലെ ബഷീർ ബ്ലാർക്കോടിനും ഒരു ലക്ഷം രൂപ വിതരണം ചെയ്തു . സ്നേഹ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയവർക്കുള്ള അവരുടെ വിഹിതം ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത് പ്രസിഡന്റ് ബഷീർ മജൽ , ജനറൽ സെക്രെട്ടറി അബ്ദുൽ റഹിമാൻ എരിയാൽ എന്നിവർ നവാസ് ആസാദ് നഗർ , റഹീം എന്നിവരെ ഏൽപ്പിക്കുന്നു