കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു-സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

ചൗക്കി :1956 നവംബർ 1 നാണ് കേരള സംസ്ഥാനം രൂപീകൃതമായത്.സംസ്ഥാന പ്പിറവി ദിനത്തിന്റെ ഭാഗമാമായി സന്ദേശംസംഘടന ,ലൈബ്രറി,ശാസ്ത്രസാഹിത്യ പരിഷത്ത്, കാൻ ഫെഡ് യൂണിറ്റ്,നെഹ്റു യുവകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ ഒന്നിന് കാസർക്കോടിന്റെ ഭാഷാ വൈവിധ്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ .മുഹമ്മദ് നിസ്സാർ പെർവാഡ് ക്ലാസ്സെടുത്തു. കാസറഗോഡ് സാഹിത്യ വേദി സെക്രട്ടറി അഷറഫലി ചേരങ്കൈ ദിനാഘോഷ പരിപാടി ഉത്ഘാടനം ചെയ്തു .സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കാസറഗോഡ് താലൂക്ക് ബസ്സ് ഓണേർസ് അസോസിയേഷൻ ഖജാൻജിയുമായ മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവർത്തകനും കവിയുമായ എരിയാൽ അബ്ദുള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും കവിയുമായഎം.പി.ജിൽ ജിൽ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ ഹനീഫ കടപ്പുറം, ഹമീദ് കാവിൽ, ബഷീർ, ടി.എം.രാജേഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി.മുകുന്ദൻ മാസ്റ്റർ സ്വാഗതവും സന്ദേശംസംഘടനാ സെക്രട്ടറി സലിം എം.നന്ദിയും പറഞ്ഞു

