KSDLIVENEWS

Real news for everyone

സൗദിയിൽ 381 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 436 പേർ കോവിഡ്​ മുക്തി നേടി

SHARE THIS ON

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധയിൽ നിന്ന് 436 പേർ കൂടി മുക്തരായി . 381 പേർക്ക് പുതുതായി രോഗബാധി സ്ഥിരീകരിച്ചു . രാജ്യത്തെ വിവിധയിടങ്ങളിൽ 17 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു . ആകെ റിപ്പോർട്ട് ചെയ്ത 348,037 പോസിറ്റീവ് കേസുകളിൽ 334,672 പേർ രോഗമുക്തി നേടി . 7928 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു . ഇതിൽ 755 പേർ ഗുരുതരാവസ്ഥയിലാണ് . ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ് . രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു . ആകെ മരണസംഖ്യ 5437 ആയി . മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു . 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ് , 72. മക്ക 49 , റിയാദ് 37 , യാംബു 22 , ജിദ്ദ 18 , ഹുഫൂഫ് 15 , അറാർ 9 , ബല്ലസ്ലർ 8 , ദഹ് റാൻ 8 , അയൂൺ അൽജുവ 7 , ദമ്മാം
മുബറസ് 6 , ബുറൈദ 6 , അബൂഅരീഷ് 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!