ഒമാനിൽ 418 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ;

ഒമാനില്‍ 418 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 115,152 ആയി ഉയര്‍ന്നു. 10 രോഗികള്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 1,256 ആയി. 24 മണിക്കൂറിനിടെ 459 പേര്‍ കൂടി കോവിഡ് മുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 106,195 ആയി ഉയര്‍ന്നു. 91.4 ശതമാനം ആണ് കോവിഡ് മുക്തി നിരക്ക്.
അതേസമയം, ഒരു ദിവസത്തിനിടെ 46 കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 386 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നതായും 173 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.