KSDLIVENEWS

Real news for everyone

ആശ്വാസം; കോവിഡ് കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 10,423 പേർക്ക് കോവിഡ്; 259 മരണം

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,423 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 259 ദിവസത്തിനിടയിലെ കുറഞ്ഞ സംഖ്യയാണിത്. 15,021 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.21 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.53 ലക്ഷം സജീവ കേസുകളാണുള്ളത്. 250 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയധികം കുറയുന്നത്.


അതേസമയം, ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 443 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,58,880 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 52.39 ലക്ഷം വാക്സിന്‍ ഡോസുകളാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 106.85 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!