KSDLIVENEWS

Real news for everyone

‘നവീനെ ദിവ്യ ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല; മൊഴി വിശ്വസിക്കുന്നില്ല: നവീന്റെ ഭാര്യ കെ.മഞ്ജുഷ

SHARE THIS ON

പത്തനംതിട്ട: യാത്രയയപ്പ് യോഗത്തിൽ എഡിഎം നവീൻ ബാബുവിനെ പി.പി.ദിവ്യ ആക്ഷേപിക്കുമ്പോൾ കണ്ണൂർ കലക്ടർ ചെറുചിരിയോടെ ഇരുന്നത് സഹിക്കാനായില്ലെന്ന് നവീന്റെ ഭാര്യ കെ.മഞ്ജുഷ. കലക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ ഇന്നലെയും ആവർത്തിച്ചു.

അവധി പോലും ചോദിക്കാൻ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവുമില്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും അദ്ദേഹം ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ല. പെട്ടെന്ന് ഇങ്ങനെയൊരു മൊഴി ഉണ്ടായതിന്റെ കാരണം അറിയില്ല.

വിഡിയോയിൽ നവീൻ ബാബു തകർന്നിരിക്കുമ്പോൾ കലക്ടർ പുഞ്ചിരിയോടു കൂടി ഇരിക്കുന്നതാണ് കാണുന്നത്. അതിനു ശേഷം ഒന്നു സമാധാനിപ്പിച്ചാൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു. വിഡിയോയിലെ അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടാണ് സംസ്കാരച്ചടങ്ങിന് വരേണ്ട എന്നു പറഞ്ഞത്. പി.പി.ദിവ്യക്കെതിരെ ഇതുവരെയുള്ള നടപടികളിൽ തൃപ്തയാണെന്നും മഞ്ജുഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!