ദുബായ് നൈഫിലെ ഹോട്ടലില്‍ തീപിടിത്തം; രണ്ടുപേർ മരിച്ചു: മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

ദുബായ്: ദുബായ് നൈഫിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതർ അറിയിച്ചു. അഗ്‌നിബാധയെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ ദുബായ് സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

