KSDLIVENEWS

Real news for everyone

അക്ഷരത്തെറ്റിൽ കുടുങ്ങി പൊലീസ്; ഭാഷാദിനത്തിൽ വിതരണം ചെയ്ത മെഡലുകളിൽ വ്യാപക പിഴവ്

SHARE THIS ON

തിരുവനന്തപുരം: ഭാഷാദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ വ്യാപക അക്ഷരത്തെറ്റെന്ന് പരാതി. ‘കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡൻ’ എന്നാണ് മെഡലിൽ എഴുതിയിരിക്കുന്നത്. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്.

കേരളപ്പിറവി ദിനാഘോഷത്തിന്‍റെ ഭാഗമായാണു കഴിഞ്ഞ ദിവസം 264 പൊലീസുകാർക്ക് മെഡൽ വിതരണം ചെയ്തത്. ഇതില്‍ നിരവധി പേര്‍ക്ക് ലഭിച്ച മെഡലുകളിലാണു അക്ഷരത്തെറ്റുള്ളത്. പകരം മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് ഡിജിപി നിർദേശം നല്‍കി.

അടിയന്തരമായി പുതിയ മെഡലുകൾ വിതരണം ചെയ്യണമെന്നാണ് നിർദേശം. അക്ഷരത്തെറ്റുള്ള മെഡലുകൾ ഉടൻ തിരികെവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!