KSDLIVENEWS

Real news for everyone

തദ്ദേശം ; സ്പെഷ്യൽ തപാൽ വോട്ട്: തപാൽനിരക്ക്‌ ഈടാക്കില്ല

SHARE THIS ON

കാസർഗോഡ് : കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് തപാൽ മാർഗം അയക്കുന്നവരിൽനിന്ന് തപാൽ നിരക്ക്‌ ഈടാക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു.
കാലതാമസം ഒഴിവാക്കാനായി സ്പെഷ്യൽ തപാൽ വോട്ട് സ്പീഡ് പോസ്റ്റ് വഴി അയക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. സ്പീഡ് പോസ്റ്റിന്റെ ചെലവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് വഹിക്കുക. പോസ്റ്റ് മാസ്റ്റർ ജനറലുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കമ്മിഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!