KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് ;
മുസ്‌ലിം ലീഗിൽ 11 വിമതർക്കെതിരേ നടപടി

SHARE THIS ON

കാസർഗോഡ് : മുസ്ലിം ലീഗ് സ്ഥാനാർഥികൾക്കെതിരേ വിമതരായി മത്സരിക്കുന്നതും അവരെ സഹായിക്കുന്നതുമായ 11 പേരെ പാർട്ടിയുടെ പ്രാഥമികാഗംത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കാസർകോട് നഗരസഭയിലെ തളങ്കര കണ്ടത്തിൽ വാർഡിൽ ലീഗ് സ്ഥാനാർഥിക്കെതിരേ മത്സരിക്കുന്ന എം.ഹസൈൻ, മീൻമാർക്കറ്റ് വാർഡിൽ മത്സരിക്കുന്ന ഹസീനയുടെ ഭർത്താവ് നൗഷാദ് കരിപ്പൊടി, മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ മൊഗ്രാൽപുത്തൂർ വാർഡിൽ മത്സരിക്കുന്ന കെ.എം.സി.സി. നേതാവ് ബി.എം.ബാവഹാജി, മംഗൽപ്പാടി പഞ്ചായത്തിലെ ഐ.പി.സൈനുദ്ധീൻ, എം.പി.മഹ്മൂദ്, കുമ്പള പഞ്ചായത്തിലെ ഖൗലത്ത് ബീവി കൊപ്പളം, മുളിയാർ പഞ്ചായത്തിലെ ബി.കെ.ഹംസ ആലൂർ, കാഞ്ഞങ്ങാട് നഗരസഭയിലെ എം.ഇബ്രാഹിം, ടി.മുത്തലിബ്, ആസിയാ ഉബൈദ്, കെ.കെ.ഇസ്മായിൽ എന്നിവരെയാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം സസ്‌പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!