KSDLIVENEWS

Real news for everyone

ആവേശകരമായ മത്സരത്തിൽ ഹൈദരാബാദിനെ സമനിലയിൽ തളച്ച് ജംഷേദ്പുർ

SHARE THIS ON

പനാജി: ഹൈദരാബാദിനെതിരെ ഒരു ​ഗോൾ മടക്കി ജംഷേദ്പുർ. 84-ാം മിനിട്ടിൽ സ്റ്റീഫൻ എസ്സെയാണ് ടീമിനുവേണ്ടി സ്കോർ ചെയ്തത്null

49-ാം മിനിട്ടിൽ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന് വേണ്ടി സ്കോർ ചെയ്തത്. ഹാളി ചരണിന്റെ മുന്നേറ്റത്തിലൂടെയാണ് ​ഗോൾ പിറന്നത്

വിരസമായ കളിയാണ് ഇരുടീമുകളും ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. ഒറ്റപ്പെട്ട അവസരങ്ങൾ മാത്രമാണ് ഇരുടീമുകൾക്കും ലഭിച്ചത്. ഹൈദരാബാദാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

മത്സരം തുടങ്ങിയപ്പോൾ തൊട്ട് ഇരുടീമുകളും ആക്രമിച്ച് കളിച്ചു.കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ജംഷേദ്പുരായിരുന്നു. എന്നാൽ പതിയെ ഹൈദരാബാദ് ആക്രമണമേറ്റെടുത്തു.

18-ാം മിനിട്ടിൽ മികച്ച അവസരം ഹൈദരാബാദിന്റെ സന്റാനയ്ക്ക് ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചില്ല. 23-ാം മിനിട്ടിൽ ജംഷേദ്പുരിന്റെ ജാക്കിചന്ദ് സിങ്ങ് മികച്ച ഒരു ഷോട്ട് ഉതിർത്തെങ്കിലും അത് ഗോൾ പോസ്റ്റിനെ ഉമ്മവെച്ച് കടന്നുപോയി

40-ാം മിനിട്ടിൽ ഒറ്റയ്ക്ക് പോസ്റ്റിലേക്ക് കയറിവന്ന ഹൈദരാബാദിന്റെ ഹാളിചരൺ നസ്റിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് പാഴായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!