KSDLIVENEWS

Real news for everyone

കാസർകോട് നഗരത്തിൽ തൊഴിലാളികളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തണം

SHARE THIS ON

കാസർകോട്∙ തെരുവ് കച്ചവട സംരക്ഷണ നിയമം നടപ്പിലാക്കിയ കാസർകോട് നഗരത്തിൽ തൊഴിലാളികളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തണമെന്ന് എസ്‍ടിയു  സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് ആവശ്യപ്പെട്ടു. കാസർകോട് നഗരത്തിലെ തെരുവോര കച്ചവടക്കാർക്കെതിരെ  ചില വ്യാപാരി നേതാക്കൾ  കുപ്രചരണങ്ങൾ നടത്തുകയാണെന്നു ആരോപിച്ച്  സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ എസ്ടിയു കാസർകോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ അതിജീവന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവ് കച്ചവടാവകാശം ആരുടെയും ഔദാര്യമല്ല. പുനരധിവാസം നടപ്പിലാക്കുന്നത് വരെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. തൊഴിലാളികൾക്കും സംഘടനയ്ക്കും നേതാക്കൾക്കുമെതിരെ നടത്തുന്ന കുപ്രചാരണങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും തൊഴിലാളികൾക്ക് പരിപൂർണ സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.ജീവിക്കാൻ വേണ്ടി വെയിലും മഴയും കൊണ്ട് ചെറുനാരങ്ങ വിറ്റ് ഉപജീവനം കഴിക്കുന്നവരും 50  കൊല്ലം വരെ കച്ചവടം നടത്തുന്നവരുമായ   തൊഴിലാളികളെ ശത്രുക്കളായി കണക്കാക്കി അവർക്കെതിരെ സമരം നടത്തുകയും സംഘടനയ്ക്കും നേതാക്കൾക്കുമെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന.  ചില വ്യാപാരി നേതാക്കൾക്കെതിരെ അതിജീവന സമരത്തിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും   കുപ്രചാരണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.യൂണിയൻ പ്രസിഡന്റ് അഷ്റഫ് എടനീർ  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എ.മുഹമ്മദ് റഫീഖ്, എസ്ടിയു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, സംസ്ഥാന കമ്മിറ്റി അംഗം സുബൈർ മാര, കെ.ടി.അബ്ദുറഹ്മാൻ, വി.മുഹമ്മദ് ബേഡകം, മുഹമ്മദ് ചെമ്മനാട് , അബ്ദുൽ ഖാദർ ആസിഫ് എന്നിവർ പ്രസംഗിച്ചു.സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ അതിജീവന സമരം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!