KSDLIVENEWS

Real news for everyone

തലപ്പാടി ടോൾ പ്ലാസയില്‍ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരുക്ക്

SHARE THIS ON

തലപ്പാടി: കാസര്‍കോട്-മംഗളൂരു അതിര്‍ത്തിയായ തലപ്പാടിയിലെ ടോള്‍ പ്ലാസയില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ച രാത്രി 10:30-നാണ് സംഭവമുണ്ടായത്. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.  ഉള്ളാള്‍ സ്വദേശികളായ മൂന്നുപേര്‍ സഞ്ചരിച്ച കാര്‍ ടോള്‍ നല്‍കാതെ പോകാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ച് മുന്നോട്ട് പോയ കാര്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് കാര്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. വാഹനത്തില്‍ ഫാസ്റ്റ് ടാഗ് ഉണ്ടെന്ന് പറഞ്ഞാണ് യാത്രക്കാര്‍ ടോള്‍ പ്ലാസാ ജീവനക്കാരുമായി തര്‍ക്കിച്ചത്. ജീവനക്കാരുടെ പരാതിയില്‍ കാര്‍ യാത്രക്കാര്‍ക്കെതിരെ ഉള്ളാള്‍ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!