കാസർഗോഡ് എംജി റോഡ് ഫുട്പാത്ത് വർക്ക് അഞ്ച് വർഷമായിട്ടും പൂർത്തീകരിക്കാത്തതിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകി കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ്

കാസറഗോഡ്: കഴിഞ്ഞ അഞ്ചുവർഷം മുമ്പ് തുടകം കുറിച്ച കാസർഗോഡ് എംജി റോഡ് പള്ളം ട്രാഫിക് മുതൽ പുതിയ ബസ്റ്റാൻഡ് വരെ ഇരുഭാഗങ്ങളിലും ഉള്ള ഫുട്പാത്ത് വർക്ക് ഒന്നും പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് കാസറഗോഡ് ചേംബർ ഓഫ് കൊമേഴ്സ് കേരള മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകി തിരക്കേറിയ പട്ടണത്തിലൂടെ സമാധാനത്തിലൂടെ ജനങ്ങൾക്ക് നടന്നു പോകാൻ ഉപകരിക്കേണ്ട ഫുട്പാത്ത് ഇന്ന് ജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ് ഉള്ളത് ചില ഭാഗങ്ങളിൽ കൈവരിയോടെ ഫുട്പാത്തുകൾ ഉണ്ടെങ്കിലും ചില ഭാഗങ്ങൾ കൈവരി ഇല്ലാത്തയും ഫുട്പാത്തുകൾ ഉണ്ട് അതുപോലെതന്നെ ചില ഭാഗങ്ങളിൽ ടൈൽസ് പാകിയിട്ടുണ്ടെങ്കിൽ ചില ഭാഗങ്ങളിൽ ടൈൽസ് പാകിയിട്ടുമില്ല അലങ്കോലമായിരിക്കുന്ന ഫുട്പാത്ത് വർക്ക് ഏറ്റവും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കാസർഗോഡ് ചേംബർ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു

