കോവിഡ് വീണ്ടും കുതിച്ചുയരുന്നു; രാജ്യത്ത് മുപ്പതിനായിരത്തിന് മുകളില്‍ രോഗികള്‍; 1,700 പേര്‍ക്ക് ഒമൈക്രോണ്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു.
33,750 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 10,846 പേര്‍ക്കാണ് രോഗ മുക്തി. 123 പേര്‍ മരിച്ചു.
ഒമൈക്രോണ്‍ കേസുകളും കുതിച്ചുയരുകയാണ്. രാജ്യത്ത് ഇതുവരെയായി 1,700 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
നിലവില്‍ 1,45,582 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗ മുക്തര്‍ 3,42,95,407. ആകെ മരണം 4,81,893. രാജ്യത്ത് ഇതുവരെയായി 1,45,68,89,306 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

