കേരളത്തിൽ 29 പേർക്കു കൂടി ഒമിക്രോൺ; ആകെ രോഗ ബാധിതർ 181

തിരുവനന്തപുരം∙ സംസ്ഥാനത്ത് 29 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം–10, ആലപ്പുഴ–7, തൃശൂർ–6, മലപ്പുറം–6 എന്നീ ജില്ലകളിലാണു പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചത്.
ആലപ്പുഴയിലെ 2 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 181 ആയി. 42 പേർ ആശുപത്രി വിട്ടു.

