KSDLIVENEWS

Real news for everyone

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം വേഗത്തിലാക്കി കോൺഗ്രസ്: സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു

SHARE THIS ON

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്. കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനായി നാലംഗ സ്‌ക്രീനിങ് കമ്മിറ്റികളെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ കേരളത്തിലെ സ്‌ക്രീനിങ് കമ്മിറ്റിയിൽ സയിദ് നസീർ ഹുസ്സൈൻ, നീരജ് ഡങ്കി, അഭിഷേക് ദത്ത് എന്നിവരും അംഗങ്ങളാണ്.

അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കും സ്‌ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയാണ് അസമിലെ സ്‌ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷ. തമിഴ്‌നാടിനും പുതുച്ചേരിക്കുമായി രൂപീകരിച്ച സ്‌ക്രീനിങ് കമ്മിറ്റിയെ ടി.എസ്.ദിയോ നയിക്കും. ബി.കെ.ഹരിപ്രസാദ് അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റിയെയാണ് പശ്ചിമ ബംഗാളിലേക്ക് നിയോഗിച്ചിരിക്കുന്നത്. എഐസിസി സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷന്മാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരും അതത് സംസ്ഥാനങ്ങളിലെ സ്‌ക്രീനിങ് കമ്മിറ്റികളിൽ അംഗങ്ങളായിരിക്കും. സ്ഥാനാർഥി നിർണയമടക്കം സുപ്രധാന തീരുമാനങ്ങൾ സ്‌ക്രീനിങ് കമ്മിറ്റികളാകും എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!