KSDLIVENEWS

Real news for everyone

ഡോളർകടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ; പുറത്തിറങ്ങാം

SHARE THIS ON

കൊച്ചി: ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. മൂന്നുമാസത്തിലേറെയായി ജയിൽവാസമനുഭവിക്കുന്ന ശിവശങ്കറിന് ഇനി പുറത്തിറങ്ങാം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ വിധി രാവിലെ 11 മണിയോടെയാണ് ഉണ്ടായത്.

സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർചെയ്ത കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവശങ്കറിന് കഴിഞ്ഞയാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സ്വർണക്കടത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ ഹൈക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു. ഡോളർക്കടത്ത് കേസ് മാത്രമാണ് ജയിൽമോചിതനാകാൻ ശിവശങ്കറിനുമുന്നിലുണ്ടായിരുന്ന ഏക കടമ്പ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!