ഓപ്പറേഷൻ ഗജയ്ക്ക് പുറമെ; കാട്ടാനക്കൂട്ടത്തെ തുരത്താൻ 3.5 കോടി രൂപയുടെ പദ്ധതി-കളക്ടർ

കാസർകോട്: കാട്ടാനകളുടെ ശല്യത്താൽ പൊറുതിമുട്ടുന്ന കർഷകർക്കായി ഓപ്പറേഷൻ ഗജയ്ക്ക് പുറമേ കാട്ടാനയെ തുരത്താൻ 3.5 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ പ്രാരംഭനടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണെന്ന് കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കാസർകോട് താലൂക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടുപന്നിയെ തുരത്താൻ ഒരോ പ്രദേശത്തും അനുമതിയുള്ളവർക്ക് വെടിവെച്ച് കൊല്ലാമെന
കാട്ടുമൃഗങ്ങൾ നശിപ്പിച്ച വിളകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയ കുണ്ടംകുഴിയിലെ കർഷകൻ വെങ്കിട്ട കൃഷ്ണ ഭട്ടിന് ആശ്വാസം ലഭിച്ചു. നഷ്ടപ്പെട്ട കാർഷികവിളകൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് അറിയിച്ചു. ഇരുവശവും വനമേഖലയാൽ ചുറ്റപ്പെട്ട ഭട്ടിന്റെ കൃഷിയിടത്തിലെ പ്രധാന ശല്യം കുരങ്ങാണ്.
ഇവയെ പിടിച്ച് വന്ധ്യംകരിക്കാനായി കൂടുകൾ സ്ഥാപിക്കുമെന്നും കളക്ടർ അറിയിച്ചു.
മുന്നാട് വില്ലേജിൽ താമസിക്കുന്ന പൂക്കുന്നത്ത് സുകുമാരന്റെ കൈവശമുള്ള ഭൂമി അളന്ന് 15-നകം പട്ടയം നൽകാൻ അദാലത്തിൽ തീരുമാനിച്ചു. 80 വർഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്ത എടനീർ നാരായണനും 60 വർഷമായി വർഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്ത ബോവിക്കാനത്തെ അമ്മൻകോട് അബൂബക്കറിനും പട്ടയം ലഭിക്കും. അദാലത്തിൽ 31 പരാതികൾ പരിഗണിച്ച് നടപടി സ്വീകരിച്ചു.

