KSDLIVENEWS

Real news for everyone

ചിന്മയ വിദ്യാലയത്തിൽ നിന്നും പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുത്തില്ലെങ്കിൽ നിരാഹാരം ; രക്ഷാകർത്താക്കൾ

SHARE THIS ON

കാസർകോട്: പുറത്താക്കിയ വിദ്യാർഥികളെ ഫീസ്‌ ഇളവ്‌ നൽകി തിരിച്ചെടുത്തില്ലെങ്കിൽ നിരാഹാരം ഉൾപ്പെടെയുള്ള സമരം തുടങ്ങുമെന്ന്‌ വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലെ രക്ഷാകർത്താക്കളുടെ കൂട്ടായ്മ മുന്നറിയിപ്പ്‌ നൽകി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഫീസ്‌ ഇളവ്‌ അനുവദിച്ച്‌ മറ്റ്‌ വിദ്യാലയങ്ങളുടെ പാത പിന്തുടരാൻ മാനേജ്‌മെന്റ്‌ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ എം. രഘുറാം, കെ. രവീന്ദ്രൻ, അബ്ദുൾ നഹീം, മുകുന്ദ് രാജ്, എം.എ. നാസർ, സവാദ് മാസ്തിക്കുണ്ട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!