KSDLIVENEWS

Real news for everyone

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് മാത്രം 920 പേര്‍ക്കെതിരേ കേസ്, 333 പേരെ അറസ്റ്റ് ചെയ്തു

SHARE THIS ON

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ബുധനാഴ്ച 920 പേർക്കെതിരേ പോലീസ് കേസെടുത്തു. 333 പേരെ അറസ്റ്റ് ചെയ്തു. 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5798 സംഭവങ്ങളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. ക്വാറന്റീൻ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനത്തുടനീളം പോലീസ് കർശന പരിശോധനയാണ് നടത്തുന്നത്.

ബുധനാഴ്ച രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്നിവ ക്രമത്തിൽ:-

തിരുവനന്തപുരം സിറ്റി – 207, 52, 9
തിരുവനന്തപുരം റൂറൽ – 171, 106, 3
കൊല്ലം സിറ്റി – 113, 9, 3
കൊല്ലം റൂറൽ – 240, 0, 0
പത്തനംതിട്ട – 18, 18, 0
ആലപ്പുഴ- 35, 22, 0
കോട്ടയം – 0, 0, 0
ഇടുക്കി – 6, 3, 0
എറണാകുളം സിറ്റി – 26, 29, 1
എറണാകുളം റൂറൽ – 45, 22, 2
തൃശൂർ സിറ്റി – 1, 2, 0
തൃശൂർ റൂറൽ – 10, 11, 5
പാലക്കാട് – 1, 1, 1
മലപ്പുറം – 2, 4, 2
കോഴിക്കോട് സിറ്റി – 2, 8, 1
കോഴിക്കോട് റൂറൽ – 9, 9, 2
വയനാട് – 1, 0, 0
കണ്ണൂർ – 2, 0, 0
കാസർകോട് -31, 37, 0

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!