KSDLIVENEWS

Real news for everyone

‘ ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് വന്ന് ഹെലികോപ്ടർ എടുത്തയാൾ മുഖ്യമന്ത്രി പിണറായിക്കെതിരെ കെ . സുധാകരൻ

SHARE THIS ON

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്‍ ജാതീയ അധിക്ഷേപം നടത്തിയത് വിവാദമാകുന്നു. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്നു സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ. സുധാകരന്‍ പറഞ്ഞു. തലശ്ശേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

പിണറായി വിജയന്‍ ആരാ.. പിണറായി വിജയന്‍ ആരാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ. ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവജ്വാലയായി ചെങ്കൊടി പിടിച്ച്‌ മുന്‍പില്‍ നിന്ന പിണറായി വിജയന്‍ ഇന്ന് എവിടെ?
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ ചെത്തുകാരന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഐഎമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം.’ എന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.

നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അതിക്ഷേപങ്ങള്‍ നടന്നിരുന്നു. നേരത്തെ സി. പി. എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനെതിരെയും സുധാകരന്‍ രം​ത്തെത്തിയിരുന്നു. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമാണ് കെ. സുധാകരന്‍ പറഞ്ഞത്.

കൂത്തുപറമ്ബ്‌ വെടിവയ്‌പില്‍ പരിക്കേറ്റ്‌ ശരീരം തളര്‍ന്ന്‌ കിടപ്പിലായ പുഷ്‌പനെ അധിക്ഷേപിച്ചും കെ സുധാകരന്‍ രംഗത്തെത്തി. യുഡിഎഫ്‌ ജാഥയുടെ സ്വീകരണയോഗത്തിലായിരുന്നു വിവാദ പരാമര്‍ശം. പുഷ്‌പന്‌ 35 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയെന്നും കെ സുധാകരന്‍ ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ തറവാട്ട്‌ സ്വത്തില്‍നിന്നോ പാര്‍ടി ഫണ്ടില്‍നിന്നോ അല്ല അവന്‌ തുക നല്‍കിയത്‌. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്‌ ലോകമെമ്ബാടുനിന്നും ലഭിച്ച പണം ക്രിമിനലുകളായ പാര്‍ടി സഖാക്കള്‍ക്കാണോ നല്‍കേണ്ടത്‌’- സുധാകരന്‍ ചോദിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സമാഹരിച്ചതില്‍നിന്ന്‌ 35 ലക്ഷം രൂപ പുഷ്‌പന്‌ നല്‍കിയെന്ന കെ സുധാകരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ കുടുംബം അറിയിച്ചു. 26 വര്‍ഷത്തിലേറെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!