ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചെർക്കള: ജി.എച്ച്.എസ്.എസ് ചെർക്കള സെൻട്രലിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ. ചാൾസ് ജോസ് (വിമുക്തി മെന്റർ ) കുട്ടികൾക്ക് ക്ലാസെടുത്തു. സ്കൂൾ പ്രൈമറി ഇൻചാർജ് രാജേഷ് സർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടീൻസ് ക്ലബ് കോ-ഓർഡിനേറ്റർ ജിഷ ടീച്ചർ സ്വാഗതവും സ്കൂൾ കൗൺസിലർ മഞ്ജുഷ ടീച്ചർ നന്ദിയും പറഞ്ഞു.അധ്യാപകരായ ദീപിക ടീച്ചർ, വീണ ടീച്ചർ, ബിനി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

