KSDLIVENEWS

Real news for everyone

ലീഡ് ഉയര്‍ത്തി കോവിഡ് ; 89,129 പുതിയ രോഗികളും 714 മരണവും; വാക്‌സിനേഷന്‍ 7 കോടി പിന്നിട്ടു

SHARE THIS ON

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപാനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,129 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 714 പേര്‍ കൂടി മരണമടഞ്ഞു. നിലവില്‍ 6,58,909 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ 44,000 പേര്‍ രോഗമുക്തി നേടി.

ആറു മാസത്തിനു ശേഷമാണ് കോവിഡ് കണക്ക് ഇത്രയും ഉയരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26ന് ശേഷം ഇതാദ്യമായാണ് 90,000ലേക്ക് അടുക്കുന്നത്. അതേസമയം, ലോകത്താകെ 13 കോടി പേരിലേക്ക് കോവിഡ് എത്തി. 28.6 ലക്ഷം പേര്‍ മരണമടഞ്ഞു.

ഇന്ത്യയില്‍ ഇതുവരെ 1,23,92,260 പേര്‍ കോവിഡ് ബാധിതരായി. 1,15,59,241 പേര്‍ രോഗമുക്തരായി. 1,64,110 പേര്‍ മരണമടഞ്ഞു. ഇന്നലെ വരെ 7,30,54,295 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

ഇന്നലെ 10,46,605 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 24,69,59,192 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി നടക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോവിഡ് വ്യാപനം ഈ സംസ്ഥാനങ്ങളില്‍ കൂടിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വരുംനാളുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന സൂചന അധികാരികളും നല്‍കുന്നുണ്ട്.

കര്‍ണാടകയിലെ ബസവനഹള്ളിയിലെ ഹൈസ്‌കൂളും കോളജും അടച്ചുപൂട്ടി. വിദ്യാര്‍ത്ഥികള്‍ക്ക കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടണമെന്നും തീയേറ്ററുകളില്‍ 50% ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂവെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയും കടതുത് നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. പൂനെയില്‍ അടുത്ത ഒരാഴ്ച ഹോട്ടലുകളില്‍ ഭക്ഷണം വിളമ്ബില്ല. ഹോംഡെലിവറികളും പാഴ്‌സലുകളും മാത്രമാണ് നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!