ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ കവർന്നു; കോട്ടയത്ത് ബിജെപി നേതാവ് അറസ്റ്റിൽ

കോട്ടയം: നീണ്ടുരിലെ ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ കവർന്ന കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. നീണ്ടൂർ സ്വദേശി സനൽ നമ്പൂതിരിപ്പാടാണ് അറസ്റ്റിലായത്.
സ്വർണമാലയും വെള്ളി അങ്കിയും വെള്ളിമാലയുമാണ് ഇയാൾ കവർന്നത്. മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു മോഷണം.പൂജാരി ശ്രീകോവിലിൽ നിന്നും ഇറങ്ങിയ സമയം പ്രതി അതിക്രമിച്ച് കടന്ന് സ്വർണം കവർന്നതായാണ് എഫ്ഐആർ. ഏറ്റുമാനൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സനൽ മണ്ഡലം പ്രസിഡൻ്റ് ചുമതലയും വഹിച്ചിട്ടുണ്ട്. ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

