KSDLIVENEWS

Real news for everyone

ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്

SHARE THIS ON

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം. കുവൈത്തിലെയും സൗദി അറേബ്യലെയും യു എ ഇ-യിലെയും ജോർദാനിലെയും പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് കടൽപ്പാലം, സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, ജോർദാനിലെ കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദുൺ പാലം എന്നിവ ആക്രമിക്കുമെന്നാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്.ടെഹ്‌റാനിലെ പാലം തകർത്തതിന്റെ പ്രതികാരമായാണ് നടപടി. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള കറാജിലെ ബി-1 പാലം ഇന്നലെ ഇസ്രയേൽ ആക്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!