യുഎഇയില്‍ 1,989 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം; 1,960 പേർ രോഗ മുക്തരായി

അബുദാബി: യുഎഇയില്‍ 1,989 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു ചികിത്സയിലായിരുന്ന 1,960 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,30,728 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,76,947 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,56,549 പേര്‍ രോഗമുക്തരാവുകയും 1,689 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,709 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

