KSDLIVENEWS

Real news for everyone

യുഎഇയില്‍ അറബികളും പ്രവാസികളും അടങ്ങുന്ന സംഘം കടത്തിയത് 6.35 ദശലക്ഷം ദിര്‍ഹം വിലവരുന്ന കാറുകള്‍. 19 അംഗ മോഷണ സംഘം അറസ്റ്റിലായപ്പോള്‍ കണ്ടെത്തിയത് 55 വാഹനങ്ങള്‍.

SHARE THIS ON

ദുബായ് : 6.35 ദശലക്ഷം ദിര്‍ഹം വിലവരുന്ന കാറുകള്‍ മോഷ്ടിച്ച്‌ യുഎഇക്ക് പുറത്ത് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആറ് അറബികളും 13 ഏഷ്യക്കാരും അടങ്ങുന്ന 19 സംഘത്തെ അജ്മാന്‍ ക്രിമിനല്‍ കോടതി ജയിലേക്ക് അയച്ചു. കണ്ടയ്‌നര്‍ ഓഫ് ഡാര്‍ക്ക്‌നസ് എന്ന പേരില്‍ അജ്മാന്‍ പോലീസ് അറബ് പോലീസുമായി സഹകരിച്ച്‌ നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ മോഷ്ടിച്ച 55 വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു. മറ്റ് വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഘത്തിലെ അംഗങ്ങള്‍ രണ്ട് ടീമായി തിരിഞ്ഞാണ് മോഷണം നടത്തി വന്നിരുന്നത്.

ആദ്യ ഗ്രൂപ്പിലെ അംഗങ്ങള്‍ സന്ദര്‍ശന വിസകളില്‍ യുഎഇയില്‍ പ്രവേശിക്കുകയും വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വാഹനങ്ങള്‍ വാടകക്കെടുക്കുകയുമാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!