KSDLIVENEWS

Real news for everyone

സ്‌കൂൾ വിദ്യാർഥിക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി

SHARE THIS ON

വടക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് പാമ്പുകടിയേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികൾ പാലിച്ചോയെന്ന കാര്യം അന്വേഷിക്കും


സ്‌കൂൾ തുറക്കുന്നതിന് മുമ്പായി സ്‌കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂൾ അധികൃതർക്കും നിർദേശം നൽകിയിരുന്നു. ഇത് പാലിച്ചോയെന്ന് പരിശോധിക്കും. സ്‌കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ കുറവുകളുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് കർശന നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു


വടക്കാഞ്ചേരി ആനപ്പറമ്പ് ഗവ. ബോയ്‌സ് എൽപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥി ആദേശ് അനിലിനാണ് പാമ്പുകടിയേറ്റത്. സ്‌കൂൾ വാനിൽ നിന്ന് ഇറങ്ങിയ വിദ്യാർഥി അണലിക്കുഞ്ഞിന് പുറത്ത് ചവിട്ടുകയും ഇത് കടിക്കുകയുമായിരുന്നു. ചെറിയ പോറലാണേറ്റത്. ഇതിനാൽ വിഷം ശരീരത്തിലേക്ക് പ്രവേശിച്ചില്ല. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!