KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്ത് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസില്‍ അടക്കം പ്രതിയായ യുവാവെന്ന് പൊലീസ്

SHARE THIS ON

മഞ്ചേശ്വരം: കാസര്‍കോട്ട് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നതായി വിവരം. കൊലക്കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കളായിയിലെ പ്രഭാകര നൊണ്ട (40) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സഹോദരന്‍ ജയറാം നൊണ്ടയാണ് കുത്തികൊന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ശനിയാഴ്ച പുലര്‍ചയോടെയാണ് കൊലപാതകം നടനാണതെന്നാണ് വിവരം. അമ്മയും കൊല്ലപ്പെട്ട പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും മാത്രമാണ് വീട്ടില്‍ താമസം. പുലര്‍ചെ നടന്ന കൊലപാതകം രാവിലെയാണ് പുറം ലോകമറിഞ്ഞത്.
കാസര്‍കോട് ഡി വൈ എസ് പി, പി കെ സുധാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി വി വി മനോജ് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് കാസര്‍കോട് ഡി വൈ എസ് പി, പി കെ സുധാകരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!