KSDLIVENEWS

Real news for everyone

ലീഗ് നേതാക്കളെ കയ്യേറ്റം ചെയ്ത സംഭവം: കെഎംസിസി ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി

SHARE THIS ON

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെഎംസിസി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ധീന്‍ കണ്ണേത്തിനും സഹപ്രവര്‍ത്തകര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.
ഷറഫുദ്ദീന്‍ കണ്ണേത്തിന് പുറമെ മുഹമ്മദ് അസ്‌ലം, ഷാഫി കൊല്ലം, നിഷാന്‍ അബ്ദുള്ള തുടങ്ങിയവരെ ലീഗിന്റെയും കെഎംസിസിയുടേയും പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഇവര്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നടപടിയെടുത്തത്.

ലീഗ് നേതാക്കളായ പിഎംഎ സലാം, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, ആബിദ് തങ്ങള്‍ എന്നിവര്‍ കെഎംസിസി സംഘടനാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ആഴ്ച കുവൈത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!